Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Museum

ഹോ​മി ജെ. ​ഭാ​ഭ മ​രി​ച്ചി​ട്ടി​ല്ല...!

"ഭൗ​തി​ക​ശാ​സ്ത്ര​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം എ​ന്‍റെ​യു​ള്ളി​ൽ അ​ഗ്നി​ക​ണ​ക്കെ ആ​ളി ക്ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു​ദി​വ​സം അ​തെ​ന്നെ പൂ​ർ​ണ​മാ​യി വി​ഴു​ങ്ങും.

അ​താ​ണെ​ന്‍റെ സ്വ​പ്ന​വും ജീ​വി​ത ല​ക്ഷ്യ​വും. വി​ജ​യി​യാ​യ ഒ​രാ​ളാ​യി അ​റി​യ​പ്പെ​ടു​ക​യോ വ​ലി​യൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​നി​ക്കി​ല്ല. അ​ത്ത​ര​മൊ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ബു​ദ്ധി​മാ​ന്മാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​ര​ത് ചെ​യ്യ​ട്ടെ.

സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്തി​ൽ മു​ഴു​കി​യ ബീ​ഥോ​വ​നോ​ട് "നീ ​ശാ​സ്ത്ര​ജ്ഞ​നാ​ക​ണം; അ​താ​ണ് മ​ഹ​ത്താ​യ​ത്' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യോ സോ​ക്ര​ട്ടീ​സി​നോ​ട് "എ​ൻ​ജി​നി​യ​റാ​കൂ; അ​താ​ണ് ബു​ദ്ധി​മാന്‍റെ തൊ​ഴി​ൽ' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യോ ആ​ണ​ത്. ജീ​വി​ത​ത്തി​ന്‍റെ സ്വ​ഭാ​വം അ​ങ്ങ​നെ നി​ർ​ബ​ന്ധി​പ്പി​ക്കാ​നാ​കു​ന്ന ഒ​ന്ന​ല്ല​ല്ലോ.

അ​തു​കൊ​ണ്ട്, എ​ന്‍റെ ഉ​ൾ​വി​ളി​ക്ക​നു​സ​രി​ച്ച് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് പോ​കാ​ൻ എ​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് എ​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ അ​ഭ്യ​ർ​ഥ​ന'. കേം​ബ്രി​ഡ്ജി​ൽ നി​ന്ന് ഹോ​മി ജെ . ​ഭാ​ഭ പി​താ​വി​ന് എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്.

1927-ൽ ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നാ​യി കേം​ബ്രി​ഡ്ജി​ലെ​ത്തി​യ ഹോ​മി ജ​ഹാം​ഗീ​ർ ഭാ​ഭ​യെ കേം​ബ്രി​ഡ്ജി​ലെ ശാ​സ്ത്ര പ​രി​സ​രം ശ​ക്ത​മാ​യി സ്വാ​ധീ​നി​ച്ചു. പ്ര​ത്യേ​കി​ച്ച് സി​ദ്ധാ​ന്ത ഭൗ​തി​ക ശാ​സ്ത്രം. 28ലാ​ണ് അ​ദ്ദേ​ഹം ഈ ​ക​ത്ത് എ​ഴു​തി​യ​ത്.

ഈ ​തീ​രു​മാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ലോ​ക പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​നാ​ക്കി​യ​ത്. ഇ​ന്ത്യ​യു​ടെ ആ​ണ​വ ശാ​സ്ത്ര പ​ദ്ധ​തി​ക്കും ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കും ഇ​ന്ത്യാ​രാ​ജ്യ​ത്തി​ന്‍റെ ശാ​സ്ത്ര പു​രോ​ഗ​തി​യി​ലേ​ക്കും വ​ഴി തെ​ളി​ച്ച​ത്.

Latest News

Up